പുതിയ 2022 മാരുതി സുസുക്കി ബ്രെസ്സ ജൂൺ 30 ന് ഇന്ത്യയിൽ അവതരിപ്പിക്കും.
ഇപ്പോൾ, അതിന്റെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, പുതിയ ബ്രെസയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സബ്-കോംപാക്റ്റ് എസ്യുവിയുടെ പ്രധാന സവിശേഷതകൾ ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
നവീകരിച്ച ബലേനോ, എർട്ടിഗ, XL6 തുടങ്ങിയ മാരുതിയുടെ പുതിയ കാലത്തെ കാറുകൾ തികച്ചും ഫീച്ചറുകളാൽ സമ്പന്നമാണ്. ബ്രെസയിലും ഇത് പ്രതീക്ഷിക്കാം.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയ്ക്കൊപ്പം വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമെന്ന് ചോർന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ഇലക്ട്രിക് സൺറൂഫ്, ഡ്യുവൽ-ടോൺ ഡാഷ്ബോർഡ്, HUD (ഹെഡ്സ്-അപ്പ് ഡിസ്പ്ലേ) തുടങ്ങിയവയും ഇതിലുണ്ട്.
വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻ എസി വെന്റുകൾ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ പുതിയ ബ്രെസയെ വേറിട്ടതാക്കും.
കോസ്മെറ്റിക് മാറ്റത്തിന്റെ കാര്യത്തിൽ, ബ്രെസ്സ അതിന്റെ ബോക്സി ആകൃതി നിലനിർത്തുന്നത് തുടരുമെങ്കിലും, ഇതിന് ഒരു പ്രധാന ഡിസൈൻ മാറ്രം ലഭിക്കും. 2022 മാരുതി സുസുക്കി ബ്രെസയ്ക്ക് കരുത്തേകുന്നത് നവീകരിച്ച 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക