മേടക്കൂര്
സഹപ്രവർത്തകരുടെ സഹായം ലഭിക്കും. ചില അംഗീകാരങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
ഇടവക്കൂര്
പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമാകും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.
മിഥുനക്കൂര്
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും .
കര്ക്കിടകക്കൂര്
വീട് മോടി പിടിപ്പിക്കും. കുടുംബജീവിതം സ ന്തോഷം നിറഞ്ഞതാകും. മനക്ലേശം വിട്ടു മാറും. നിലവിലെ വരുമാനം കൂടും.
ചിങ്ങക്കൂര്
സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം നിറവേറും. വരുമാനം വർധിക്കാനും സാധ്യതയുണ്ട്. പരീക്ഷകളിൽ ഉന്നതവിജയം നേടും.
കന്നിക്കൂര്
മക്കൾക്ക് ഉയർന്ന ഉദ്യോഗം ലഭിക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രവർത്ത നരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.
തുലാക്കൂർ
യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.വരുമാനം വർദ്ധിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ഉത്സാഹം പ്രകടിപ്പിക്കും.കുടുംബ ജീവിതം സമാധാനം നിറഞ്ഞതാണ്.
വൃശ്ചികക്കൂര്
സുഹൃത്തുക്കളാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. ഒറ്റക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. പുണ്യ കർമ്മങ്ങൾ മുടങ്ങാതെ ശ്രദ്ധിക്കുക.
ധനുക്കൂര്
കുടുംബജീവിതം ഊഷ്മളം ആകും. ആരോഗ്യകാര്യ ത്തിൽ ഭയപ്പെടാനില്ല. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.
മകരക്കൂര്
വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും. ധാരാളം യാത്രകൾ ആവശ്യമായി വരും. കലാമത്സരങ്ങളിൽ ഉന്നത വിജയം നേടും. വിവാഹകാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
കുംഭക്കൂര്
സ്ഥലംമാറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന കാലമാണ്. കായികമത്സരങ്ങളിൽ ഉന്നത വിജയം ലഭിക്കും. പ്രവർത്തനരംഗത്ത് സമാധാനം നിലനിൽക്കും.ആരോഗ്യം തൃപ്തികരമാണ്.
മീനക്കൂര്
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സ്വന്തമായി ഭൂമി വാങ്ങും. പാർട്ട് ണർഷിപ്പ് ഇടപാടുകൾ ലാഭകരമാകും. നഷ്ടപ്പെട്ട ഒരു വസ്തു തിരികെ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക