ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, കർണാടക തുടങ്ങി നാല് സംസ്ഥാനങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലും കൂടെ 16 സീറ്റുകളിലേയ്ക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നാല് രാജ്യസഭ സീറ്റുളള രാജസ്ഥാനിൽ അഞ്ച് സ്ഥാനാര്‍ഥികളാണ് ഉള്ളത്.
പുതിയ മദ്യനയവുമായി പഞ്ചാബും..! ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
മാത്രമല്ല, രാജസ്ഥാനിൽ ചെറിയ പാർട്ടികളുടേയും സ്വതന്ത്ര്യരുടേയും നിലപാട് നിർണായകമാകും. അതേസമയം, കർണാടകയിൽ നാല് സീറ്റുകളിലേയ്ക്കായി ആറ് മത്സരാർഥികളാണ് രംഗത്തുള്ളത്. രാജസ്ഥാനിൽ വിജയിക്കുവാൻ വേണ്ടത് 41 വോട്ടാണെങ്കിൽ കർണാടകയിൽ വിജയിക്കുവാൻ വേണ്ടത് 45 വോട്ടാണ്.
ചുട്ടുപൊള്ളി യുഎഇ , ജോലി സമയങ്ങളിൽ നിയന്ത്രണം
അതേസമയം, രണ്ട് രാജ്യസഭാ സീറ്റുകളുള്ള ഹരിയാനയിൽ ജയിക്കാന്‍ 31 വോട്ടാണ് വേണ്ടത്. എന്നാൽ, 90 അംഗ നിയമസഭയില്‍ 40 സീറ്റുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക