പഞ്ചാബിലും പുതിയ മദ്യനയം നടപ്പിലാക്കുവാൻ സർക്കാർ. ജൂലൈ ഒന്ന് മുതൽ നയം നടപ്പിലാക്കുവാനാണ് തീരുമാനം. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മദ്യനയം വൈകാതെ പ്രാബല്യത്തിൽ കൊണ്ടുവരും. ഇതോടെ മദ്യത്തിന് 35 ശതമാനം മുതല്‍ 60 ശതമാനംവരെ വില കുറയുകയും ചെയ്യും.
ചുട്ടുപൊള്ളി യുഎഇ , ജോലി സമയങ്ങളിൽ നിയന്ത്രണം
മാത്രമല്ല, മദ്യനയം വരുന്നതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വലിയ രീതിയിൽ കുറയുമെന്നാണ് വിവരം. മദ്യനയത്തിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ഹരിയാനയില്‍ന്നും ചണ്ഡീഗഢില്‍നിന്നും പഞ്ചാബിലേക്കുള്ള അനധികൃത മദ്യക്കടത്ത് തടയുക എന്നതാണ്.
യു എസ് കാർ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ നിർമാണശാല വില്പന പ്രതിസന്ധിയിൽ
ഓരോ മദ്യ നിർമ്മാതാക്കൾക്കും പ്രത്യേകം വിതരണക്കാരെ തന്നെ നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത്തരം വിതരണക്കാരായിരിക്കും ചില്ലറ വില്പനക്കാര്ക്ക് മദ്യം എത്തിക്കുക. മദ്യ കള്ളക്കടത്ത് തടഞ്ഞാൽ തന്നെ 40 ശതമാനം വരുമാനം വര്‍ധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക