സംസ്ഥനത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കരട് പട്ടിക പുറത്തുവിട്ടു. രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 5,14,381 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, ഒന്നാം ഘട്ടത്തിന് ശേഷം പ്രസിദ്ധീകരിക്കുന്ന കരട് പട്ടിക വരുന്ന ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
സൗബിനും മഞ്ജുവാര്യരും, വെള്ളരിപ്പട്ടണം രണ്ടാം ടീസര്‍
സർക്കാരിന്റെ തന്നെ www.life2020.kerala.gov.in ൽ കരട് പട്ടിക ലഭ്യമാകും. പട്ടിക നോക്കി പരാതി ഉള്ളവർക്ക് രണ്ട് ഘട്ടമായി അപ്പീൽ സമർപ്പിക്കുവാനും അവസരം നൽകുന്നുണ്ട്. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണസമിതികളുടേയും അംഗീകാരം നേടിയ ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക