ആദ്യകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ബോളിവുഡ് താരം സോനം കപൂറിന്റെ ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു
വളരെ വ്യത്യസ്തമായൊരു ഔട്ട്ഫിറ്റിലാണ് സോനം. ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റന് ഔട്ട്ഫിറ്റാണ് സോനം അണിഞ്ഞിരിക്കുന്നത്. മുത്തുകളും ചെറിയ സ്വീക്വന്‍സുകളും പിടിപ്പിച്ച സ്കര്‍ട്ടും അതിന് അനുയോജ്യമായ രീതിയില്‍ മുത്തുകള്‍ പിടിപ്പിച്ച് പല ലെയറുകള്‍ നീട്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ടോപ്പും.
ഒരു ഗ്രീക്ക് ഗോഡസിനെ പോലെ അത്രയും പ്രഭാവത്തോടെയാണ് സോനത്തിനെ ചിത്രത്തില്‍ കാണാനാകുന്നത്. ഔട്ട്ഫിറ്റിന്റെ സഡിസൈനര് ബ്രാന്‍ഡായ അബു ജാനി സന്ദീപ് ഖോക്ലയാണ് സോനത്തിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അമ്മയാകാൻ തയ്യാറെടുത്തിരിക്കുന്ന സോനത്തിന് ഇവര്‍ ആശംസകളും നേര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക