മകന് നീല്‍ കിച്ച്ലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി കാജല്‍ അഗര്‍വാള്‍ . എന്റെ ജീവിതത്തിന്റെ സ്നേഹം, ഹൃദയ സ്പന്ദനം.. എന്നാണ് ചിത്രത്തിനൊപ്പം കാജല്‍ കുറിച്ചത്.
നേരത്തെ ലോക മാതൃദിനത്തിലാണ് മകന്റെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കാജല്‍ പങ്കുവച്ചത്. എന്നാല്‍ കുട്ടിയുടെ മുഖം ഒട്ടും വ്യക്തമാവാത്ത രീതിയിലായിരുന്നു ആ ചിത്രം. കുട്ടിയുടെ മുഖം ഭാഗികമായി വ്യക്തമാക്കിയുള്ളതാണ് പുതിയ ചിത്രം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ അമ്മയ്ക്കും മകനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. പത്ത് ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് കാജല്‍. ചിരഞ്ജീവി നായകനായ ‘ആചാര്യ’യാണ് കാജല്‍ അഗര്‍വാളിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക