കോട്ടയം: ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ ഗൃഹപ്രവേശത്തിന് എം എ യൂസഫലി കോട്ടയത്തെത്തി .
ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് യൂസഫലി എത്തിയത്. അബുദാബിയിൽ നിന്നാണ് അദ്ദേഹം കോട്ടയത്തെത്തിയത്.
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യൂസഫലി, പിന്നീട് ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി.
ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ യൂസഫലിയെ പരമേശ്വരൻ നമ്പൂതിരിയും കുടുംബവും സ്വീകരിച്ചു. ഒരു മണിക്കൂറോളം ഇവരുടെ വീട്ടിൽ ചിലവഴിച്ചാണ് യൂസഫലി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക