മൂത്രാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും പുരുഷന്മാരില് മൂത്രതടസം, വേദന, മൂത്രത്തില്‍ രക്തം തുടങ്ങിയ പ്രശ്നങ്ങള്‍ മൂത്രാശയവുമായി ബന്ധപ്പെട്ട രോഗങ്ങളെ തന്നെ സൂചിപ്പിക്കുന്നത് ആകണമെന്നില്ല.
പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രോസ്റ്റേറ്റ്’ ഗ്രന്ഥി. ബീജത്തെ ചലിപ്പിക്കാന്‍ സഹായിക്കുന്ന ദ്രവം ഉത്പാദിപ്പിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം.
ഇതിനെ ബാധിക്കുന്ന ‘പ്രോസ്റ്റേറ്റ് ക്യാന്‍സര്‍’ ലക്ഷണങ്ങളായും പുരുഷന്മാരില് മൂത്രസംബന്ധമായ വിഷമതകള്‍ കാണാം.
പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയും അതുവഴി ക്യാന്‍സര്‍ നിര്‍ണയിക്കാന്‍ സമയമെടുക്കുകയും ചെയ്യാറുണ്ട്.
പല തരത്തിലുള്ള തെറ്റിദ്ധാരണകളും ‘പ്രോസ്റ്റേറ്റ് ക്യാന്‍സര്‍’ സംബന്ധിച്ച് പുരുഷന്മാര്ക്കിടയിലുണ്ടാകാറുണ്ട്. ഈ തെറ്റിദ്ധാരണകളും രോഗനിര്‍ണയം താമസിപ്പിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക