ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ നയന്‍സും വിക്കിയും ഇപ്പോള്‍ കൊച്ചിയിലെ ജീവിതം ആസ്വദിക്കുകയാണ്. പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം ഭക്ഷണം കഴിയക്കാനെത്തിയവര് ആദ്യമൊന്ന് ഞെട്ടി.
അതെ നയന്‍താരയും വിഗ്നേഷും….! കൊച്ചിയിലെത്തിയ താരദമ്പതികള്‍ നയന്‍താരയും വിഗ്നേഷും ഡിന്നര്‍ കഴിക്കാന്‍ പനമ്പിള്ളി നഗറിലെ റസ്റ്റോറന്റില്‍. രണ്ടു മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് താരദമ്പതികളും കുടുംബവും മടങ്ങിയത്.
നയന്‍താരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഈ ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു
തുടര്‍ന്ന് അപ്രതീക്ഷിതമായി ഒമ്പതുമണിയോടെ നയന്‍താരയും വിഗ്നേഷും പനമ്പിള്ളി നഗറിലെ ഹോട്ടിലെത്തുകയായിരുന്നു. ഇരുവരും നയന്‍താരയുടെ അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയത്. ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങളൊക്കെ രണ്ടു പേരും ടേസ്റ്റു ചെയ്തു. നയന്‍ താരയ്ക്കു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് നെയ്ച്ചോറും ചിക്കന്‍ കറിയുമാണ്.
ഇവിടുത്തെ സ്പെഷ്യന്‍ മൊഹബത്ത് ചായ വീണ്ടും വീണ്ടും നയന്‍താര ചോദിച്ചു വാങ്ങിച്ചു. സ്പെഷ്യല്‍ രുചിക്കൂട്ടില്‍ തയാറാക്കുന്ന മൊഹബത്ത് ചായ ഇവിടുത്തെ സ്പെഷ്യല്‍ രുചിയാണ്. റസ്റ്റോറന്റില്‍ കഴിക്കാന്‍ എത്തിയവര്‍ക്കും നയന്‍ താരയുടെ വരവ് സര്‍പ്രൈസായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക