കണ്ണൂർ: കണ്ണൂരിലും കോഴിക്കോട്ടും ഇന്നലെ അർദ്ധരാത്രിയോടെ സിപിഎം ഓഫീസുകൾക്ക് നേരെ ആക്രണമം. സംഭവത്തിന് പുറകിൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.
കണ്ണൂർ കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിലെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു.
കോഴിക്കോട് പേരാമ്പ്രക്ക് സമീപം വാല്യക്കാട് സിപിഎം ബ്രാഞ്ച് ഓഫീസ് തീവച്ച് നശിപ്പിക്കാനാണ് ശ്രമം നടന്നത്.
ഓഫീസിലുണ്ടായിരുന്ന ഫർണീച്ചറുകളും നിരവധി ഫയലുകളും കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക