രാജ്യത്ത് വീണ്ടും കോവിഡ് തരംഗം ശക്തി പ്രാപിക്കുന്നതായാണ് വിവരങ്ങൾ. കേരള സംസ്ഥാനത്തും കോവിഡ് വലിയ രീതിയിൽ തന്നെ വ്യാപിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ മുതിർന്ന പൗരന്മാരില് 89 ശതമാനം പേർക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. കുട്ടികളില്‍ 75 ശതമാനം പേർക്ക് ആദ്യ ഡോസും നൽകിയിട്ടുണ്ട്.
സിനിമാ നിർമാണ രംഗത്തേക്ക് ചുവടുവച്ച് ഷിബു ബേബി ജോൺ; മോഹൻലാൽ ലോഗോ പ്രകാശനം ചെയ്തു
12 നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കണക്കാണിത്. ആകെ 195.67 കോടി ഡോസ് വാക്സിനാണ് ഇതുവരെ നൽകിയിട്ടുള്ളത്. മാത്രമല്ല, 15നും 18 നും ഇടയില്‍ പ്രായമുള്ള 5.99 കോടി പേര് ആദ്യഡോസ് സ്വീകരിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക