സിനിമ സീരിയൽ താരം ഡിംപിൾ റോസ് മകൻ പാച്ചുവിന്റെ ഒന്നാം പിറന്നാളിന് ഹൃദയം തൊടുന്നൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ്.
‘ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഡിംപിൾ പങ്കുവച്ച ഈവിഡിയോയിൽ തന്റെ നഷ്ടപ്പെട്ട കണ്മണിയെ ഓർക്കുകയാണ് . ‘പാച്ചുവിന്റെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാളാണ്’ എന്ന് പറഞ്ഞ് കെസ്റ്ററിന്റെ കല്ലറയിൽ പാച്ചുവുമായെത്തി
കണ്ണീരോടെ പൂക്കളർപ്പിക്കുകയാണ് ഡിംപിൾ.
ഗർഭകാലത്തെ കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചുമൊക്കെ പറയുന്ന വിഡിയോയിൽ തനിക്ക് ആശ്വാസമായി നിന്നവർക്ക് നന്ദി പറയുന്നു ഡിംപിൾ.
പൂർണ വളർച്ചയെത്തും മുൻപ് ജന്മം നൽകിയ ഇരട്ട കണ്മണികൾ ഒരാളെ ജനിച്ച് മണിക്കൂറുകൾക്കകംഡിംപിളിന് നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക