മിക്ക വീടുകളിലും ഇന്ന് കൊതുക് ശല്യം കൂടിവരികയാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. വീടും പരിസരവും വ്യത്തിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മലേറിയ, ഡെങ്കി, സിക്ക, ചിക്കുൻഗുനിയ തുടങ്ങിയ പല മാരകമായ രോഗങ്ങൾക്കും കാരണമാകുന്നത് കൊതുകുകൾ തന്നെയാണ്. വീട്ടിലെ കൊതുക് ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ ഇതാ ചില മാർഗങ്ങൾ…
ഒന്ന്…കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മികച്ചൊരു വഴിയാണ്. ഇവ അൽപം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.
രണ്ട്…കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യാം.
മൂന്ന്…ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാൻ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക