മക്കളോടൊപ്പമുള്ള മാതാപിതാക്കളുടെ ചിത്രങ്ങളാണെങ്കില്‍ അവയ്ക്ക് മൂല്യം കൂടും. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സുരേഷ് കുമാര്‍ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു സെല്‍ഫിയാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. ട്രാവല്‍ ടിക്കറ്റ് എക്സാമിനറായ മകനും റെയില്‍വേ ഗാര്‍ഡായ അച്ഛനുമാണ് സെല്‍ഫിയിലുള്ളത്.
अजब ग़ज़ब सेल्फ़ी
पिता रेलवे में गार्ड है और बेटा टीटी है । जब दोनो की ट्रेन अगल-बग़ल से गुजरी तो एक सेल्फ़ी का लम्हा बन गया ❤️ pic.twitter.com/Zd2lGHn7z3
— Tr. Suresh Kumar 🐦 (@Suresh__dhaka29) June 15, 2022
ഡ്യൂട്ടിയ്ക്കിടെ ഇരുവരും രണ്ട് ട്രെയിനുകളില്‍ പാസ് ചെയ്തപ്പോള്‍ ചെയ്ത ക്ലിക്കാണ് വൈറലായത്.
‘അച്ഛന് റെയില്‍വേയില്‍ ഗാര്‍ഡും മകന് ടിടിയുമാണ്. രണ്ട് ട്രെയിനുകള്‍ അരികിലൂടെ കടന്നുപോയപ്പോള്‍ ഒരു സെല്‍ഫി എടുത്തു’. ചിത്രത്തിന്റെ ക്യാപ്ഷന്‍ ഇങ്ങനെ.
സെല്‍ഫി ചിത്രം നെറ്റിസണ്‍സ് ഏറ്റെടുത്തു. ഇതിനോടകം തന്നെ ചിത്രത്തിന് 73,000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. എല്ലാക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ചിത്രമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക