പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്.
ജേക്ക്സ് ബിജോയിയുടെ തകര്‍പ്പന്‍ ബി.ജി.എമ്മിന്റെ അകമ്പടിയോടെ പൃഥ്വിരാജിന്റെ മാസും ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ രണ്ടാം ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിവേക് ഒബ്രോയിയാണ്.
മാജിക്ക് ഫ്രെയിംസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ലിറിക്കല്‍ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത്.
സന്തോഷ് വര്‍മ്മ വരികളെഴുതി ലീബിന് സ്കറിയ, മിഥുന് സുരേഷ്, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്നാലപിച്ച ‘പാല് വര്‍ണ്ണ കുതിരമേല്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള പോരാട്ടമാണ് ലിറിക്കല്‍ വിഡിയോയില്‍ കാണിക്കുന്നത്.
ഷാജി കൈലാസിന്റെ തിരിച്ചുവരവറിയിക്കുന്ന ചിത്രം കൂടിയാണ് കടുവ. മലയാളത്തില്‍ എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക