നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യൽ തുടരും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായ നാലാം ദിനമാണ് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഇഡിയുടെ ഓഫീസിലെത്തുവാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നോട്ടീസ് കൈമാറിയിട്ടുണ്ട്.
ഇയര്‍ ഫോൺ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക !!!
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാഹുൽ ഗാന്ധിയെ വിളിപ്പിച്ചിരുന്നുവെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തുക്കൊണ്ട് അന്നേ ദിവസത്തെ ചോദ്യം ചെയ്യൽ മാറ്റി വയ്ക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുകയായിരുന്നു.
സ്ഥിരമായി ചായ കുടിക്കുന്നവരാണോ? എന്നാൽ ഈ കാര്യങ്ങൾ അറിയാതെ പോകരുതെ
അതേസമയം, ചോദ്യം ചെയ്യലിൽ രാഹുൽ ഗാന്ധി നൽകുന്ന മറുപടികൾ തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഇഡിയുടെ ചോദ്യം ചെയ്യൽ നടപടിയിൽ തങ്ങളുടെ പ്രതിഷേധം ഒന്നുകൂടി ശക്തമാക്കുവാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക