ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പ്ച്ച് ഗർഭിണിയാക്കിയ അറുപത്തിയാറുകാരന് 81 വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ഇടുക്കി കൈതപ്പാറ സ്വദേശി ജോർജ്ജിനെ ശിക്ഷിച്ചത്.
81 വർഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചതെങ്കിലും 30 വർഷം ശിക്ഷ മാത്രം പ്രതി അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു.
അയൽവാസിയായ കുട്ടിയെയാണ് പ്രതി ജോർജ്ജ് പീഡിപ്പിച്ചത്. സംഭവത്തിൽ 2020-ൽ കഞ്ഞിക്കുഴി പോലീസാണ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക