മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം.
കർണാടകയിലും ഗോവയിലും മണിപ്പൂരിലും ഇതാണ് നടന്നത്. എല്ലായിടത്തും അധാർമിക രാഷ്ടീയമാണ് ബിജെപി നടത്തുന്നത്.
ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലിൽ ഭയമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
രാജ്യത്തെ പ്രശ്നങ്ങളിലാണ് കോൺഗ്രസിന് ആശങ്ക.വ്യക്തിക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത് എന്നും ഖാർഗെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക