കൊച്ചി: സ്വപ്ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.
പാസ്വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹ൪ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക