കൊല്ലം: കൊട്ടാരക്കരയില്‍ 25കാരിയായ യുവ അഭിഭാഷക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയായ കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാർ ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്.
സംഭവസമയത്ത് അഷ്ടമി വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
ഉടൻ തന്നെ കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക