സ്ത്രീകളിൽ കാണപ്പെടുന്ന സെർവിക്കൽ കാൻസർ കേസുകൾ ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്തുക ചെയ്യുകയാണെങ്കിൽ ഫലപ്രദമായ ചികിത്സ നൽകാനും സാധിക്കും.
ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭപാത്രത്തിൻറെ ഏറ്റവും അടിവശത്തെ ഭാഗമായ സെർവിക്സിലാണ് ഈ അർബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്.
മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്.
തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാകുന്നത് ഈ വൈറസാണ്.
ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയിൽ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളൽ എന്നിവയെല്ലാം സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം…
1. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം
2. ആർത്തവ രക്തസ്രാവം ഏറെ നാൾ നിൽക്കുന്നത്.
3. സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജ്
4. ലൈംഗിക ബന്ധത്തിനിടെ വേദന
5. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം
6. പെൽവിക് ഭാഗത്തെ വേദന
പ്രതികരിക്കാൻ ഇവിടെ എഴുതുക