കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. കടത്തുകയായിരുന്ന 1.33 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ചെറുകുന്ന്, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
പ്രമേഹം കുറയ്ക്കുന്നത് മുതൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് വരെ; അറിയുമോ തൊട്ടാവാടിയുടെ ഗുണങ്ങൾ
കോഴിക്കോട് സ്വദേശിയായ അബ്ദുറഹ്മാനിൽ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്തത്.
വീണ്ടും ഹോട്ട് ലുക്കിൽ സാധിക, ചിത്രങ്ങൾ കാണാം
ചെറുകുന്ന് സ്വദേശിയിൽ നിന്നാകട്ടെ 43 ലക്ഷം രൂപ വിലമതിക്കുന്ന 834 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഗോ എയർ വിമാനത്തിൽ മസ്കറ്റിൽ നിന്നാണ് ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.
പഞ്ചസാര അധികം കഴിക്കരുത്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
കാൽമുട്ടിന് താഴെയായി കെട്ടിവച്ച രീതിയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. അതേസമയം, ഇയാളെ കൊണ്ടുപോകുന്നതിനായി എത്തിയ വടകരയിലെ ഹമീദിനേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക