50 നും 80 നും ഇടയിൽ പ്രായമുള്ളവർ ഒരു ദിവസം ഒരു കപ്പ് ക്രാൻബെറി കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നതായി പഠനം.
ഡിമെൻഷ്യ പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളെ തടയുന്നതിന് തങ്ങളുടെ കണ്ടെത്തലുകൾക്ക് സ്വാധീനമുണ്ടാകുമെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ഗവേഷകർ പ്രതീക്ഷിക്കുന്നു.
2050-ഓടെ ഡിമെൻഷ്യ ഏകദേശം 152 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചികിത്സയൊന്നും ലഭ്യമല്ല. അതിനാൽ ആരോഗ്യകരമായ ജീവിതശെെലി പിന്തുടരുന്നതാണ് കൂടുതൽ നല്ലതെന്ന് യുഇഎയുടെ നോർവിച്ച് മെഡിക്കൽ സ്കൂളിൽ നിന്നുള്ള പ്രമുഖ ഗവേഷകനായ ഡോ. ഡേവിഡ് വോസൂർ പറഞ്ഞു.
സരസഫലങ്ങൾക്ക് ചുവപ്പ്, നീല നിറം നൽകുന്ന ആന്തോസയാനിനുകളും പ്രോആന്തോസയാനിഡിനുകളും അടങ്ങിയ ഭക്ഷണങ്ങൾ ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. ക്രാൻബെറിയിൽ ഈ മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക