നാരങ്ങ വെള്ളത്തിന് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല ഉന്മേഷം ലഭിക്കാനും സഹായകമാണ്.
വിറ്റാമിൻ സി മാത്രമല്ല നാരുകൾ, പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിൻ ബി 6, സിട്രിക് ആസിഡ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ധാരാളം ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.
നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങാവെള്ളത്തിൽ ഉപ്പ് ചേർക്കുന്നത് ഒരു രുചികരമായ സ്വാദും മാത്രമല്ല, ദഹനപ്രശ്നങ്ങൾ അകറ്റാനും സുഗമമായ മലവിസർജ്ജനത്തിനും സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക