ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ലോകത്താകെ ഇപ്പോൾ വൈറസ് ബാധ വീണ്ടും വർധിച്ചു വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ബിസിസിഐ ആണ് രോഹിത് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
രോഹിത് ശർമ ഇപ്പോൾ ഹോട്ടലിൽ ഐസൊലേഷനിൽ ആണെന്നും ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണെന്നും ബിസിസിഐ കുറിച്ചു. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെയാണ് രോഹിതിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
UPDATE – #TeamIndia Captain Mr Rohit Sharma has tested positive for COVID-19 following a Rapid Antigen Test (RAT) conducted on Saturday. He is currently in isolation at the team hotel and is under the care of the BCCI Medical Team.
— BCCI (@BCCI) June 25, 2022
മഞ്ഞളും കറ്റാര്‍വാഴയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കൂ, ചര്‍മ്മം മുത്തുപോലെ തിളങ്ങും
കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ 2-1 ന് ലീഡ് നേടിയിരുന്നുവെങ്കിലും ഇന്ത്യൻ ക്യാമ്പിൽ കോവിഡ് വ്യാപകമായതിനാൽ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കേണ്ടതായി വന്നിരുന്നു. അതേസമയം വ്യാഴാഴ്ച ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത രോഹിത്, രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക