കാസര്‍കോട്: തടവില്‍ പാര്‍പ്പിച്ച സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദ്ധിഖിന്റെ സുഹൃത്ത് അന്‍സാരി.
മുളവടി, ചുറ്റികയുടെ പിടി എന്നിവ കൊണ്ട് സംഘം മർദ്ദിച്ചു. കയറിൽ തലകീഴായി കെട്ടിത്തൂക്കി ശരീരം മുഴുവൻ മർദ്ദിച്ചെന്നും അന്‍സാരി പറഞ്ഞു. അബൂബക്കർ സിദീഖിനെ മർദിക്കാൻ സംഘം പറഞ്ഞു.
എന്നാല്‍ അത് വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സിദ്ധിഖിന്റെ മുന്നിൽ വച്ച് സഹോദരൻ അൻവറിനേയും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. സംഘാംഗങ്ങളെ കണ്ടാൽ തിരിച്ചറിയുമെന്നും അൻസാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക