നടന് ഷമ്മി തിലകനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്ന താരസംഘടനയായ അമ്മയുടെ നടപടി വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മിയെ പുറത്താക്കാന്‍ തീരുമാനമെടുത്തെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തയെങ്കിലും വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അത് നിഷേധിച്ചു.
സംഘടനയ്ക്കെതിരെ തുടര്‍ച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിന്റെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ജനറല്‍ ബോഡി യോഗത്തിനു ശേഷമുള്ള ഷമ്മി തിലകന്റെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
അച്ഛന് തിലകനൊപ്പമുള്ള ഒരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ഷമ്മി പങ്കുവച്ചിരിക്കുന്നത്. അടുത്തടുത്ത് ഇരിക്കുന്ന ഇരുവരും ചിരിക്കുന്നതാണ് ചിത്രം. ചിരിക്കണ ചിരി കണ്ടോ എന്നാണ് ഷമ്മി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഫീലിംഗ് റിലാക്സ്ഡ് എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക