ബോസ്റ്റൺ : 65 വർഷമായി അമേരിക്കൻ എയർലൈൻസിൽ ജോലി ചെയ്യുന്ന ബോസ്റ്റൺ വനിത ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം സർവീസ് നടത്തുന്ന ഫ്ലൈറ്റ് അറ്റൻഡന്റായാണ് റെക്കോർഡ് നേടിയത്.
1957 ൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്യാൻ ആരംഭിച്ച ബെറ്റ് നാഷ് (86) ഇന്നും ജോലിയിൽ വീഴ്ച വരുത്താതെ തുടരുകയാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു.
ന്യൂയോർക്ക്-ബോസ്റ്റൺ-വാഷിംഗ്ടൺ ഷട്ടിലിലാണു ജോലി ചെയ്യുന്നതിന്റെ ഭൂരിഭാഗവും താൻ ചെലവഴിച്ചതെന്ന് നാഷ് പറഞ്ഞു. കാരണം വൈകല്യങ്ങളുള്ള മകനെ പരിചരിക്കാൻ രാത്രിയിൽ വീട്ടിലേക്ക് മടങ്ങുന്നതിന് ഇത് അനുവദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക