തിരുവനന്തപുരം: മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിക്കിടെയാണു സംഭവം.
വേദിക്കു പുറത്തുണ്ടായിരുന്ന മേളക്കാർ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചെണ്ടമേളം നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തുകയായിരുന്നു. ‘ഇപ്പോൾ ഇവിടെയുള്ളവർ എന്റെ സംസാരമല്ല കേൾക്കുന്നത്.
ആ ഡ്രമ്മിന്റെ മുട്ടലാണെന്നതു കൊണ്ട് കുറച്ചു നേരം ഞാൻ നിർത്താം. അത് കഴിയട്ടെ, എന്നിട്ട് സംസാരിക്കാം. ഇപ്പോൾ ഈ കാണിച്ചതിനെപ്പറ്റി ഞാൻ പറയുന്നില്ല എന്നു മാത്രം’– പ്രസംഗം നിർത്തുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പ്രസംഗം നിർത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ചെണ്ടമേളം നിർത്തിച്ചു. ചെണ്ടമേളം നിന്നതിനു ശേഷമാണു മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക