പാലക്കാട്: എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് മണ്ണാര്‍ക്കാട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രവാക്യവുമായി ഡിവൈഎഫ്ഐ.
കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല.
വല്ലാതങ്ങ് കളിക്കേണ്ട കോണ്‍ഗ്രസേ, കളിക്കാന്‍ നിന്നാല്‍ കയ്യും വെട്ടും, കാലും വെട്ടും എന്നിങ്ങനെയായിരുന്നു മുദ്രാവാക്യംവിളി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നഗരം ചുറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക