പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചർമ്മത്തിലെ ചുളിവുകളും പാടുകളും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനുള്ള ഒരു ‘ടിപ് ഇതാ
കറുവപ്പട്ടയുടെ ഇലയാണ് ഇതിനായി വേണ്ടത്. ചർമ്മത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാനും യുവത്വം നിലനിർത്താനും കറുവപ്പട്ടയുടെ ഇല സഹായിക്കും
കറുവപ്പട്ടയുടെ ഇലയെടുത്ത് കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം നല്ല വറ്റി പകുതിയോ അതിലും കുറവോ ആകുന്നതു വരെ തിളപ്പിക്കാം. ശേഷം ഇത് അരിച്ചെടുത്ത് ചൂടാറാൻ വയ്ക്കുക. ഈ മിശ്രിതം ഫ്രഡ്ജിലും സൂക്ഷിക്കാം. ഇനി ഈ മിശ്രിതം ആവശ്യത്തിനെടുത്ത് മുഖത്ത് പുരട്ടാം. പതിവായി ഇത് ചെയ്യുന്നത് വളരെ മികച്ച ഫലം നൽകും
പ്രതികരിക്കാൻ ഇവിടെ എഴുതുക