ദില്ലി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്.
സർവീസ് ചാർജ് മറ്റ് പേരുകളിലും ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നൽകുന്ന ബില്ലിൽ ചേർത്തും സർവീസ് ചാർജ് ഈടാക്കരുത് എന്ന് ഉത്തരവിൽ പറയുന്നു.
ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കിയാൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക