കൊച്ചി: യുവതിക്കെതിരെ മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പീഡനപരാതി നല്കിയ
അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നാണ് കേസ്. ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതി തന്നെയാണ് ഈ കേസിലും പരാതിക്കാരി.
എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക