കൊച്ചി: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചുള്ള സജി ചെറിയാന്റെ പ്രസംഗം ഗുരുതര സത്യപ്രതിജ്ഞാ ലംഘനമെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ.
അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തേക്കാൾ നാലിരട്ടി ഗുരുതരമായ പ്രസംഗമാണിത്.
മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അവകാശമില്ല. പ്രസംഗം രാജ്യദ്രോഹമെന്നും കെമാൽ പാഷ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക