മാവേലിക്കര: രാത്രി ചൂണ്ട ഇടാൻ പോയ യുവാവിനെ രാവിലെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോനകം പുതുമംഗലത്ത് വി.രാജനെ (38) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 2 വർഷമായി ചെട്ടികുളങ്ങര ഈരേഴ വടക്ക് കണ്ണങ്കരയിൽ വാടകയ്ക്കു താമസിക്കുകയാണ്.
മരപ്പണിക്കാരനാണ് രാജൻ. വീട്ടിലേക്കു ബൈക്കിൽ പോകവേ ബൈക്ക് തെന്നി മറിഞ്ഞ് സൈഡിലുള്ള കനാലിൽ തലയടിച്ചു വീണതാണെന്നു പറയുന്നു.
ഇടുങ്ങിയ കോൺക്രീറ്റ് റോഡാണ്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലാണ്.
ഫൊറൻസിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ഭാര്യ: രേഷ്മ. മക്കൾ: വേദിക, നിവേദിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക