അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്മ’ ജൂലായ് 15ന് തിയേറ്റര്‍ റിലീസിംഗിന് ഒരുങ്ങി. പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന് തന്നെയാണ്. മഹാദേവന് തമ്പി ഛായാഗ്രഹണവും സിയാന് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍ ബാദുഷ, കലാസംവിധാനം ദുന്ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക