വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ‘കുറി ‘യുടെ ട്രെയിലർ പുറത്ത്. കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.ആർ.പ്രവീൺ ആണ്. പ്രവീണന്റേത് തന്നെയാണ് തിരക്കഥ. ചിത്രം ജൂലൈ 8ന് തിയറ്ററുകളിൽ എത്തും.
കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ഒരു കുറിക്ക് കൊള്ളുന്ന സാധാരണ കഥ എന്നാണ് ട്രെയിലർ കണ്ടവർ പറയുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക