തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്.
പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ റാവുത്തർക്ക് കൈമാറി. പ്രസംഗം പരിശോധിച്ച് കേസെടുക്കുന്നതിൽ നിയമോപദേശം തേടും.
കേസടുക്കുന്നത് സംബന്ധിച്ച തീരുമാനം പ്രസംഗത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമെന്നു ഡിവൈഎസ്പി ടി.രാജപ്പൻ റാവുത്തർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക