ഇറ്റലി: സ്വന്തം ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ലോകത്തിലെ ഏറ്റവും വലിയ പെപ്സി കാൻ ശേഖരത്തിന്റെ ഉടമ. ഇറ്റലിക്കാരനായ ക്രിസ്റ്റ്യൻ കാവലെറ്റിയുടെ കൈയ്യിൽ നിലവിൽ 12,402 വ്യത്യസ്ത പെപ്സി കാനുകളാണുള്ളത്.
ക്രിസ്റ്റ്യൻ കാവലെറ്റി 2004 മാർച്ചിലാണ് പെപ്സി കാനുകളുടെ ഏറ്റവും വലിയ ശേഖരത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്, അദ്ദേഹത്തിന്റെ ശേഖരത്തിൽ അന്ന് 4,391 കാനുകളാണ് ഉണ്ടായിരുന്നത്.
മൊത്തം 12,402 കാനുകൾ ഉപയോഗിച്ച് കാവലെറ്റി ഇപ്പോൾ സ്വന്തം റെക്കോർഡ് ഔദ്യോഗികമായി തകർത്തതായി ഗിന്നസ് റെക്കോർഡ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക