റെഡ്മീ കെ50i 5ജി ജൂലൈ 20ന് ലോഞ്ച് ചെയ്യും. ഫോൺ ആമസോണിൽ ലഭ്യമായി തുടങ്ങും. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റെഡ്മീ കെ50i 5ജിയുടെ ഇന്ത്യയിലെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
റെഡ്മി സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിച്ച റെഡ്മി നോട്ട് 11 ടി പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും ഇതെന്ന സൂചനയുമുണ്ട്.
റെഡ്മി ഹാൻഡ്സെറ്റ് ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാകുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു.
റെഡ്മീ കെ50 i 5ജിയ്ക്കായി ആമസോൺ നിലവിൽ ഒരു പേജാരംഭിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവരമൊരുക്കുന്ന രീതിയിൽ ഒരു മത്സരവും നടത്തുന്നുണ്ട്.
ഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകു്നന ചെറിയ വീഡിയോ ക്ലിപ്പുകൾ ഒഴികെ, ഫോണിന്റെ വിൽപ്പന തീയതിയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഈ പേജ് ഒരു വിവരവും നൽകുന്നില്ല.
ജൂലൈ 23, 24 തീയതികളിൽ നടക്കാനിരിക്കുന്ന 2022 ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക