നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം തെന്നിന്ത്യൻ സിനിമലോകം കണ്ട ഏറ്റവും താരനിബിഡമായ ചടങ്ങായിരുന്നു . രജനീകാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്നം, ആര്യ, സൂര്യ, അറ്റ്ലി തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹഹത്തിന് എത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹ ചടങ്ങിനെത്തിയ ഷൂരൂഖ് ഖാന്റെയും രജനികാന്തിന്റെയും കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്. വിവാഹ ചടങ്ങിലെ പുതിയ ഫോട്ടോകള്‍ വിഘ്നേശ് ശിവൻ തന്നെയാണ് പങ്കുവെച്ചത്.
വിഘ്നേശ് ശിവന് നയൻതാര വിവാഹ സമ്മാനമായി 20 കോടി രൂപയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വിഘ്നേശ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയൻതാരയ്ക്ക് വിഘ്നേശ് ശിവൻ അഞ്ച് കോടി രൂപ വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക