റിയാദ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറും സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും കൂടിക്കാഴ്ച നടത്തി. ഇരുവരും കൂടിക്കാഴ്ച നടത്തിയത് ഇന്തൊനേഷ്യയിലെ ബാലി ദ്വീപില്‍ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിയമാരുടെ യോഗത്തിനിടെയാണ്.
പരസ്പര സഹകരണത്തിന്റെ പല മേഖലകളിലെയും സൗദി-ഇന്ത്യ ബന്ധം ചര്‍ച്ചയായി. ഇരുരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
ഇന്തൊനോഷ്യയിലെ സൗദി അംബാസഡര്‍ ഇസാം അല്‍സഖഫി, സൗദി വിദേശകാര്യ മന്ത്രി ഓഫീസ് മേധാവി അബ്ദുറഹ്മാന് അല്‍ദാവൂദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക