ന്യൂഡൽഹി: ഇപ്പോഴത്തെ സാഹചര്യത്തിൽ വിരാട് കോലിയെ ഇന്ത്യൻ ട്വന്റി20 ടീമിന് ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് തീരുമാനമെടുക്കേണ്ട സമയമായെന്നു തുറന്നടിച്ച് മുൻ താരം അജയ് ജഡേജ രംഗത്ത്.
ടീമിനെ തിരഞ്ഞെടുക്കുന്നത് താനാണെങ്കിൽ വിരാട് കോലിയെ ഉൾപ്പെടുത്തില്ലെന്നും ജഡേജ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിലും വിരാട് കോലി ദയനീയ പ്രകടനവുമായി ഒരു റണ്ണെടുത്ത് പുറത്തായ സാഹചര്യത്തിലാണ് ജഡേജയുടെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക