മമ്മൂട്ടി അഭിനയിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ ‘ഏജന്റ്’ എന്ന ചിത്രത്തിന്റെ ടീസറിനെ കുറിച്ചുള്ള ഒരു അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
‘ഏജന്റിന്റെ’ ടീസര്‍ ജൂലൈ 15ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച അനൗണ്‍സ്മെന്റ് വീഡിയോ മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക