സുപ്രിയ തന്റെ പ്രഫഷനും പഴയ കരിയറും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്ന് പൃഥ്വിരാജ്. സുപ്രിയ ഓവർ ക്വാളിഫൈഡായിട്ടുള്ള ആളാണെന്നും കമ്പനി ഒന്ന് നന്നായി ഓടി തുടങ്ങി കഴിയുമ്പോൾ സുപ്രിയ അതിൽ നിന്ന് മാറി പഴയ കരിയറിലേക്ക് തന്നെ തിരിച്ചുപോകുന്നതാണ് തനിക്കിഷ്ടമെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. നേരത്തെ മാധ്യമപ്രവർത്തകയായ കരിയർ തുടങ്ങിയ സുപ്രിയ ഇപ്പോൾ ഒരു പ്രൊഡക്ഷൻ കമ്പനി നടത്തുന്നതിലേക്ക് ഒതുങ്ങിയതിനെ കുറിച്ചും, സുപ്രിയ ഇഷ്ടപ്പെടുന്ന അവരുടെ കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകന്നതിനിടെയാണ് നടൻ മനസ്സു തുറന്നത്.
സുപ്രിയ ഇപ്പോൾ പ്രൊഡക്ഷനിൽ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. സിനിമയുടെ കാര്യത്തിൽ കാര്യക്ഷമമായും അവർ ഇടപെടുന്നുമുണ്ട്. ഒരു പ്രൊഡക്ഷൻ കമ്പനി നടത്തുമ്പോൾ ആളുകൾ കാണുന്നത് ഗ്ലാമറസ് ആയിട്ടുള്ള ജോലികളാണ്. അതായത് ഏത് സിനിമ ചെയ്യണമെന്ന് തീരുമാനിക്കുക, പ്രൊജക്ട് സെറ്റപ്പ് ചെയ്യാൻ വേണ്ടി മീറ്റിങ്ങുകൾ ഇരിക്കുക, കാസ്റ്റിങ് മീറ്റിങ്ങുകൾ നടത്തുക, ലൊക്കേഷൻ കണ്ടെത്തുക അതൊക്കെയാണ് ചെയ്യാൻ രസമുള്ള ജോലികൾ. അതൊക്കെയാണ് താൻ ചെയ്യുന്നത്.
എന്നാൽ സുപ്രിയ ചെയ്യുന്നത് ഭൂരിഭാഗവും ചെയ്യാൻ ഒട്ടും രസമില്ലാത്ത ക്ലറിക്കൽ സ്വഭാവമുള്ള ജോലികളാണ്. കമ്പനി ബുക്ക്സ് മെയിന്റൈൻ ചെയ്യുക, കൃത്യമായ ജി.എസ്.ടി ഫയല് ചെയ്യുക, ടി.ഡി.എസ് ഫയലിങ് തുടങ്ങിയ കാര്യങ്ങൾ മുഴുവൻ നോക്കുന്നത് സുപ്രിയയും തന്റെ ഓഫീസും കൂടിയാണെന്നും പൃഥ്വിരാജ് പറഞ്ഞു. സുപ്രിയ ശരിക്കും ഓവർ ക്വാളിഫൈഡായിട്ടുള്ള ആളാണ്. അവർ ചെയ്യേണ്ട ജോലി അല്ല പ്രേഡ്യൂസിങ്ങ്.
സുപ്രിയ എപ്പോഴും മിസ്സ് ചെയ്യുന്നത് അവരുടെ മുൻപത്തെ ജീവിതമാണ്. ഓൺ ദി ഗ്രൗണ്ട് ന്യൂസ് റിപ്പോർട്ടിങ്ങാണ് അതിൽ പ്രധാനം. അവർ ബി.ബി.സിയിൽ ഒരു ബിസിനസ് ജേണലിസ്റ്റായിരുന്നു. അതിന് മുൻപ് ഓൺ ദി ഗ്രൗണ്ട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്ന ജേണലിസ്റ്റാണ്. അത് സുപ്രിയ തീർച്ചയായും മിസ് ചെയ്യുന്നുണ്ടെന്നും, പൃഥ്വി കൂട്ടിച്ചേർത്തു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം കടുവ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക