കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുളള രാമപുരം മഹാവിഷ്ണുക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പ്രവർത്തിച്ച് വരുന്ന കെട്ടിടം അപകടാവസ്ഥയിൽ. കനത്ത മഴയിൽ ഓഫിസ് ചോർന്നൊലിക്കുന്ന അവസ്ഥയാണ്.
ദേവസ്വം ഓഫിസും പുനരുദ്ധാരണ സമിതി ഓഫിസും പ്രവർത്തിക്കുന്നത് അപകടാവസ്ഥയിലായ ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ മരങ്ങളും ഓടുകളും കാലപ്പഴക്കം കൊണ്ട് തകർച്ചയുടെ വക്കിലാണ്. കെട്ടിടത്തിന്റെ ചുമരുകളും ഭീഷണിയിലാണ്.
ക്ഷേത്ര കുളത്തിൽ കുളിക്കാൻ മഴക്കാലം ആയതിനാൽ ഒട്ടേറെ ആളുകൾ വരാറുണ്ട്. ഈ കുളത്തിന്റെ മുകൾ ഭാഗത്താണ് ഓഫിസ് ഉളളത്. കെട്ടിടത്തിന് അപകടം സംഭവിച്ചാൽ വലിയ ദുരന്തമാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക