ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’ . നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രം ജൂലൈ 22ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എ ആർ റഹ്മാൻ ആണ് സംഗീത സംവിധാനം.
വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ‘ചോലപെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ‘യോദ്ധ’യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക