തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസ് നിർമാണം വിലയിരുത്താൻ എത്തിയതിനാണ് വിമർശനം.
ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ നോക്കാൻ വന്നിരിക്കുന്നു.
ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോൾ ഫ്ളൈ ഓവർ നോക്കാൻ വരുന്നതിന്റെ ചേതോവികാരം എല്ലാവർക്കും മനസിലാവും. എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപ്പിച്ചുവെന്നാണ് കേൾക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക