ജലജീവന്‍ മിഷനുവേണ്ടി പൊളിക്കുന്ന പഞ്ചായത്ത് റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ ആക്കുന്നത് ഉള്‍പ്പെടെയാകും ഇനി കരാര്‍ നല്‍കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ പറഞ്ഞു .പ്രൊഫ. എന്‍. ജയരാജിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ജലജീവന്‍ മിഷന്റെ മൂന്നാം ഘട്ടത്തില്‍ നല്കുന്ന കരാറില്‍ ഇതും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി തുക മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ജലവും റോഡും ജനങ്ങള്‍ക്ക് ഒരുപോലെ ആവശ്യമാണ്.
റോഡുകള്‍ പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയും താനും ഉദ്യോഗസ്ഥരും രണ്ടു തവണ യോഗം ചേര്‍ന്നു. ഇരു വകുപ്പുകളും സഹകരിച്ചു മുന്നോട്ടു പോകണമെന്ന് ചര്‍ച്ചയില്‍ തീരുമാനവും എടുത്തിരുന്നു.
റോഡുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മിക്കുമ്പോള്‍ അതിലൂടെയുള്ള പൈപ്പുകള്‍ പഴയതാണെങ്കില്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന് സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക